രാത്രി ഏറെ വൈകിയാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. എന്നാൽ എനിക്ക് പോകേണ്ട ട്രെയിൻ വരാൻ അപ്പോഴും ഒരുപാട് നേരം ബാക്കിയുണ്ടായിരുന്നു. എന്റെ ശീലമനുസരിച്ച് എന്ത് ചെയ്യാൻ പോകുമ്പോഴും കുറച്ചധികം മുന്നേ പുറപ്പെടും. അതുകൊണ്ട് സ്റ്റേഷനിൽ ഒരുപാട് നേരമിരിക്കേണ്ടതായി വന്നു. ഒമ്പതര മണിയോടടുത്ത സമയം, പ്ലാറ്റ്ഫോമുകൾ ഏറെക്കുറെ വിജനമാണ്. ഇടദിവസമായതിനാലാവും തിരക്കില്ലാത്തത്. ജോലിക്കാരൊക്കെ നേരത്തിനും കാലത്തിനും വീട് എത്തിയിരിക്കും. മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്കാണ് എനിക്കുള്ള വണ്ടി എത്തുകയെന്നു അന്വേഷങ്ങളിൽ ചോദിച്ചപ്പോൾ പറഞ്ഞിരുന്നു. അതനുസരിച്ച് കോച്ച് പൊസിഷൻ നോക്കി അവിടെയുള്ള കസേരയിൽ ഇരുന്നു. തൊട്ടടുത്ത് എഴുപതിനോടടുത്ത് പ്രായമുള്ള ഒരു വൃദ്ധൻ തനിച്ച് ഇരിക്കുന്നുണ്ടായിരുന്നു. വെള്ള ഷർട്ടും മുണ്ടും, തനി നാടൻ, അല്പം ക്ഷീണമുണ്ടെന്നു കാഴ്ചയിൽ തോന്നും.
വിജനമായിക്കിടക്കുന്ന അവിടം കനത്ത നിശബ്ദതയിൽ മുങ്ങിയിരിക്കുന്നു. ഞാൻ ചുറ്റും കണ്ണോടിച്ചു. ആ വൃദ്ധൻ ഇടക്കിടെ എന്നോട് ചിരിക്കുന്നുണ്ടായിരുന്നു. ആദ്യ തവണ ഞാനും ചിരിച്ചു, പക്ഷെ സംസാരിച്ചില്ല. പക്ഷെ അയാൾ വീണ്ടും ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അപ്പോഴൊരു സംസാരത്തിന് ഞാൻ തയ്യാറായിരുന്നില്ല. അതുകൊണ്ട് എനിക്ക് നൽകിയ ചിരിയെ അവഗണിച്ചു കൊണ്ട് കുറച്ചപ്പുറമുള്ള സീറ്റിൽ പോയിരുന്നു. സീറ്റ് റിസർവ്വ് ചെയ്തതിനാൽ തിരക്ക് പിടിച്ചു വണ്ടിയിൽ കയറേണ്ടതുമില്ല, അതുകൊണ്ട് എവിടെ ഇരുന്നാലും വല്യ പ്രശ്നമില്ല. സമാധാനത്തോടെ പുതിയ ഇരിപ്പിടത്തിൽ ഇരുന്നു കൊണ്ട് വീണ്ടും ചുറ്റിലും കണ്ണോടിച്ചു. വൃദ്ധൻ അപ്പോഴും എന്നോട് ചിരിക്കുന്നുണ്ടായിരുന്നു. അതിനുശേഷം ഞാൻ ആ ഭാഗത്തേക്ക് നോക്കിയില്ല. സ്റ്റേഷൻ മുഴുവനും ഇരുണ്ടു കിടക്കുന്നു. വൈദ്യുതി വിളക്കുകൾ ചിലയിടങ്ങളിൽ പ്രകാശിക്കുന്നില്ല. അങ്ങിങ്ങായി ചില മനുഷ്യർ തങ്ങളുടെ ലക്ഷ്യസ്ഥാനത്തെക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുന്നു. തെരുവ് നായകൾ ഭക്ഷണത്തിനായി ചവറ്റുകൊട്ടകൾ മറച്ചിടുന്നു, പക്ഷെ ബഹളം വെക്കുന്നില്ല. നാലാം നമ്പർ പ്ലാറ്റ്ഫോമിൽ ഒരു ചരക്ക് തീവണ്ടി നിർത്തിയിട്ടിട്ടുണ്ട്. അടുത്ത ഏതോ വണ്ടി വരാൻ കാത്തു നിൽക്കുന്നതാവും. സിഗ്നൽ ലൈറ്റുകൾ ചുവന്നു കിടക്കുന്നത് വിദൂരത്തായി കാണാം.
അപ്പോഴാണ് നേരെ മുന്നിലെ പാളത്തിൽ ആളനക്കം കണ്ടത്. ഒരാൾ പാളം മുറിച്ചു കടന്നു വരുന്നു. അല്പം ധൃതിയിലാണ് നടത്തം. വേഷം നല്ലതായിരുന്നു, ഒരു ഇടത്തരം സാമ്പത്തികത്തിന്റെ പൊലിമ അതിലുണ്ട്. പക്ഷെ എന്തിനാണ് അയാൾ പാളം മുറിച്ചു കടക്കുന്നത്? മേൽപ്പാലം കടന്നു വന്നാൽ പോരെ, ഈ വൃത്തികേടിലൂടെ നടക്കണോ. ഈ സമയത്ത് ഏതാണ് വണ്ടി വരാൻ ഉള്ളത്. എന്നൊക്കെ ആയിരുന്നു ആദ്യം എന്റെ മനസിലേക്ക് ഓടിയെത്തിയത്. ഓഹ് ഒരുപക്ഷേ ചരക്ക് തീവണ്ടി കാത്തു നിൽക്കുന്ന വണ്ടി അതായിരിക്കും. പക്ഷെ അനൗൺസ്മെന്റ് ഒന്നും കേട്ടില്ലല്ലോ എന്നു ഞാൻ ശങ്കിച്ചു.
അയാൾ ഞാനിരിക്കുന്ന ഭാഗത്തേക്ക് അലസതയോടെ നടന്നു വന്നു. നേരെ മുന്നിൽ വന്നു നിന്ന് എന്നെ തീക്ഷ്ണമായി നോക്കി, ഒരു സംശയത്തോടെ നിലത്തിരുന്നു. അതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല, ഞാൻ അയാളോട് ചോദിച്ചു.
"നിങ്ങളെന്തിനാ നിലത്തിരിക്കുന്നത്. ഇവിടെ കസേരയിൽ ഇരിക്കൂ". ഞാൻ ശബ്ദം കുറച്ചു പറഞ്ഞു. പക്ഷെ അയാൾ അത് കേട്ടഭാവം നടിച്ചില്ല. എനിക്ക് സംശയമായി, ശബ്ദം കുറഞ്ഞു പോയോ? പക്ഷെ അപ്പുറമിരിക്കുന്ന അപ്പൂപ്പൻ കേട്ടിട്ടുണ്ടെന്നു തോന്നുന്നു. അയാൾ വീണ്ടും എന്നെ നോക്കി ചിരിച്ചു. എനിക്കത് ഇഷ്ടമായില്ല, കളിയാക്കിയതാണോ അതോ നേരെത്തെത് പോലെയാണോ, ഞാൻ കാര്യമാക്കിയില്ല. ഞാൻ ആ മധ്യവയസ്‌ക്കന്റെ അടുത്തേക്ക് നീങ്ങി, ഒന്നുകൂടി ആവർത്തിച്ചു. "നിങ്ങൾക്ക് ഈ കസേരയിൽ ഇരിക്കാം".
"You'll never know who I am. A fallen King who has lost everything - his kingdom, throne and the most precious crown! But you'll never understand how or why". അയാൾ ഇംഗ്ലീഷിൽ ഉറക്കെ സംസാരിച്ചു. അതോടെ ഞാനൊന്ന് പതറി. പക്ഷെ അയാളുടെ തുറിച്ചു നോട്ടം എന്നിൽ നിന്നും മാറിയില്ല.
"I don't get you. Please tell me why are you here?" ഞാൻ അടഞ്ഞു പോയ ശബ്ദം പുറത്തെടുത്തു.
"I’m here because ... no one can be a King forever! I...I will let them know that. You boy, you can sit tight until you lose it... Mark my words, her eyes will catch you... And then you will get all your answers ... Answers for even the unasked questions.".
എന്നിട്ട് പെട്ടന്ന് അവിടെ കിടന്ന പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം വായിൽ നിറച്ചു കൊണ്ട് അന്തരീക്ഷത്തിലേക്ക് ചിതറിത്തുപ്പി. എന്നിട്ട് അതിലേക്ക് അയാൾ എഴുന്നേറ്റ് നടന്നു. കണ്ണുകളടച്ചു കൈകൾ നിവർത്തി, അതിന്റെ തണുപ്പ് അയാൾ ആസ്വദിച്ചു. അരണ്ട വെളിച്ചത്തിൽ അയാൾ മറ്റെന്തോ രൂപം പ്രാപിക്കുന്നതായി തോന്നി. അതിൽ നിന്നും ഒഴിഞ്ഞു മാറി ഞാൻ പതുക്കെ അവിടെ നിന്നും വൃദ്ധന്റെ തൊട്ടപ്പുറത്ത് പോയിരുന്നു. അപ്പോഴും അയാൾ ചിരിച്ചു കാണിച്ചു. ഇത്തവണ അല്പം തമാശ കൂടിയുണ്ടെന്നു തോന്നി. എനിക്കെന്തോ അയാളുടെ ചിരി ഇഷ്ടപ്പെടുന്നില്ലായിരുന്നു. ഇതിടയിൽ ആ ഇംഗ്ലീഷ് ഭ്രാന്തൻ വീണ്ടും പാളം മുറിച്ചു കടന്നു.
"I’ll let them know... I’ll let him know.. ". എന്നു ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. സിഗ്നൽ ലൈറ്റുകൾ പച്ച കത്തി, നാലാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടി ഓടാൻ തുടങ്ങി. തുരുമ്പിച്ച വലിയ ഇരുമ്പു ദണ്ഡുകൾ ശക്തിയായി ഉടക്കുന്ന പോലുള്ള ചെവിക്ക് ദുഷ്കരമായ ശബ്ദമായിരുന്നു അതിന്. അത് അവിടെ മൂടിക്കെട്ടിയ നിശ്ശബ്ദതയ്ക്ക് മുകളിൽ കടപുഴകി. അതിനിടയിൽ അയാൾ കൂടുതലായി എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല. ഇംഗ്ലീഷ് നോവലിലെ എന്തെങ്കിലും സഭാഷണമാണോ എന്ന് ഞാൻ സംശയിച്ചു. പക്ഷെ സെർച്ച് ചെയ്തപ്പോൾ അങ്ങനെയൊന്നും കണ്ടെത്താനായില്ല. പക്ഷെ ഇത് വിചിത്രമായിരിക്കുന്നു. ആരൊക്കെയോ പറഞ്ഞു കേട്ടത് പോലെ ഇത് ഒന്നിന്റെയും സൂചനയല്ലെന്നു വിശ്വസിക്കാനായിരുന്നു എനിക്ക് താല്പര്യം. ഞാൻ അങ്ങനെ തന്നെ വിശ്വസിച്ചു.
"ഞാൻ എന്റെ മകനെ കാത്തിരിക്കുന്നു, അവൻ ഈ വരുന്ന ട്രെയിനിൽ ഉണ്ടാവും. മുന്നേയുള്ള സ്റ്റേഷനിൽ നിന്നും കേറിയതാണ്. അവിടെയാണ് അവന്റെ താമസം. ഞാനിപ്പോ കുറച്ചു ദിവസമായിട്ട് മകളുടെ വീട്ടിൽ ആയിരുന്നു. ഇനി സ്വന്തം വീട്ടിലേക്ക് പോകണം. അവനും കൂടെ വരാമെന്നു പറഞ്ഞു". വിയർത്തു നനഞ്ഞിരുന്ന എന്റെ തോളിലേക്ക് കൈവെച്ചു കൊണ്ട് ആ വൃദ്ധൻ സംസാരിച്ചു തുടങ്ങി. പക്ഷെ ഇതൊന്നും എന്നോട് പറയേണ്ടതില്ല എന്ന മട്ടിൽ ഞാൻ തലയാട്ടി.
"മോനോ? അദ്ദേഹം നിർത്താൻ ഉദ്ദേശിച്ചിരുന്നില്ല. ഒരുപക്ഷേ ഒറ്റയ്ക്കിരുന്നപ്പോൾ സംസാരിക്കാൻ തോന്നിയിരിക്കാം. എന്നാലും എന്തുകൊണ്ട് ഈ പടു വൃദ്ധനെ ഇവിടെ തനിച്ചാക്കി പോയി. മകളുടെ ഭർത്താവുമായി അത്ര ചേർച്ചയുണ്ടാവില്ലായിരിക്കും. പക്ഷെ അതൊക്കെ ചോദിക്കാൻ നിന്നാൽ ചിലപ്പോൾ അദ്ദേഹം സംസാരം നിർത്തിയില്ലെങ്കിലോ എന്നു ഞാൻ സംശയിച്ചു. ഇപ്പോൾ എനിക്ക് നീണ്ട സംഭാഷണത്തിന് താത്പര്യമുണ്ടായിരുന്നില്ല.
"ഞാൻ കോളേജിലേക്കാണ്. അപ്പൂപ്പാ എനിക്ക് തലവേദനയുണ്ട്.. ഞാൻ ഒന്ന് മയങ്ങട്ടെ". കൂടുതൽ സംസാരിക്കുന്നതിന് എനിക്ക് ഇഷ്ടമല്ലെന്നു അദ്ദേഹത്തിന് മനസിലായിക്കാണും.
"ഓഹ്.. അങ്ങനെ ആവട്ടെ, വണ്ടിയെത്തിയാൽ ഞാൻ വിളിക്കാം. മോൻ ഉറങ്ങിക്കോ". അദ്ദേഹത്തിന്റെ ശബ്ദം നേർത്തതായി മാറി. വൃദ്ധന്റെ സംസാരത്തിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞതിൽ സന്തോഷിച്ചു കണ്ണ് പാതിയടച്ചു മുന്നോട്ട് നോക്കിയിരുന്നു. എന്നാലും അയാൾ ഇംഗ്ലീഷിൽ പുലമ്പിയത് , അത് എന്നോടായി പറഞ്ഞത് പോലെ തോന്നിയെങ്കിലും, അല്ല. പാതി തുറന്ന കണ്ണുകൾ ഉറക്കത്തെ വഴി തെളിച്ചു സ്വീകരിച്ചു.
"യാത്രിയോം കൃപയാ ധ്യാൻ ദീജിയെ...ഗാഡി നമ്പർ ചെ ചെ ദോ ഏക് സാത് മിന്നഗാഡി സെ ആബലൂർ തക് ജാനെ വാലി വെസ്റ്റ് കോസ്റ്റ് എക്സ്പ്രെസ് തോടി ഹി ദേർമേ പ്ലാറ്റ്ഫോം നമ്പർ തീൻ പർ ആയേഗി". "Your attention please………" അതേ വാക്കുകൾ ഇംഗ്ലീഷിലും കന്നടയിലും വിളംബരം ചെയ്തു. എന്റെ ഉറക്കത്തെയും അതിനു മുമ്പുണ്ടായിരുന്ന ചിന്തകളെയും ആ വിളംബരം ചിതറിച്ചു കളഞ്ഞു. എന്നാൽ വീണ്ടും അതിലേക്ക് തിരിച്ചു പോകാൻ എന്റെ മനസ്സിന്റെ ഏതോ ഒരു ഭാഗം വിസമ്മതിക്കുന്ന പോലെ. ആ ചിന്തകളിലേക്ക് ഞാൻ പൂർണമായും എത്തിചേരുന്നില്ല.
വൃദ്ധന്റെ ചുളുങ്ങിയ തണുത്ത കൈയുടെ സ്പര്ശമേറ്റാണ് ഞാൻ ഉണരുന്നത്. വണ്ടി വന്നിട്ടുണ്ട്. വേഗം തന്നെ എന്റെ സീറ്റ് കണ്ടുപിടിക്കാനായി ഞാൻ തീവണ്ടിയിലേക്ക് ഓടിക്കയറി. ഞങ്ങൾ രണ്ടു പേർ മാത്രമായിരുന്നു അവിടെ നിന്നും യാത്രക്കാരയിട്ട് ഉണ്ടായിരുന്നത് എന്നു തോന്നുന്നു. ഇത്തിരി സമയം എടുത്തിട്ടും വൃദ്ധനെ കാണാത്തത് കൊണ്ട് വാതിലിലൂടെ പുറത്തേക്ക് നോക്കിയെങ്കിലും അവിടെയൊന്നും കണ്ടില്ല. അപ്പോഴാണ് കമ്പാർട്ട്‌മെന്റിന്റെ മറുവശത്തു നിന്നും അദേഹം പതിയെ നടന്നു വരുന്നത് കണ്ടത്. എന്നെ കണ്ടപ്പോൾ ആയാളുടെ മുഖം വാടിയത് പോലെ തോന്നി. പിന്നാലെ ഒരു ചെറുപ്പക്കാരൻ ബാഗുകളുമായി വരുന്നു. ആ വൃദ്ധന്റെ കൈയിൽ കണ്ട അതേ ബാഗ് തന്നെയെന്ന് തോന്നി. അയാളുടേ മോൻ വണ്ടിയിൽ ഉണ്ടാവുമെന്ന് പറഞ്ഞത് ഞാൻ ഓർത്തു. ആ ചെറുപ്പക്കാരൻ എന്നോട് സംസാരിക്കാൻ തുടങ്ങി.
"സാർ, ഈ താഴത്തെ സീറ്റ് നിങ്ങളുടേതാണെങ്കിൽ ഒന്ന് മാറിത്തരാമോ? അച്ഛന് കിട്ടിയത് മിഡ്‌ഡിൽ ബർത്ത് ആണ്. അതും അപ്പുറത്ത്. ഒന്നിച്ചല്ല ബുക്ക് ചെയ്തത്, അതാണ്. നിങ്ങൾക്ക് വിരോധിമില്ലെങ്കിൽ…" അയാൾ സംശയത്തോടെ അവശ്യമുന്നയിച്ചു.
ആകെ ശല്യമായല്ലോ.. എന്താ പറയുക.. നേരത്തെ ഈ വൃദ്ധൻ ചിരിച്ചതോക്കെ ഇതിനു വേണ്ടിയായിരുന്നോ എന്നുപോലും തോന്നിപ്പോകുന്നു. ഞാൻ മറുത്തു ചിരിക്കാത്തത് കൊണ്ടാവും ഇപ്പോൾ എന്നെ കണ്ടപ്പോൾ മുഖം വാടിയത്. അധികം ആലോചിക്കാൻ ഒന്നും പറ്റിയില്ല. ഞാൻ സമ്മതം മൂളി. അദ്ദേഹത്തിന്റെ മകൻ എനിക്ക് ആ സീറ്റ് കാണിച്ചു തന്നു. ഞാൻ നേടുവീർപ്പിട്ടു.
" ടി ടി ഇ വരുമ്പോൾ പറഞ്ഞാൽ മതി ജോസഫ് എന്നാണ് അപ്പന്റെ പേര്". മകൻ കൂടുതൽ വിനയകുലീനനായി. എല്ലാരും കിടന്നിട്ടുണ്ട്. വെളിച്ചം കുറവാണ്. എന്നാലും നേരിയ തോതിൽ എല്ലാരെയും കാണാം. ശബ്ദമുണ്ടാക്കാതെ മിഡിൽ ബെർത്തിൽ കേറി കിടന്നു. നേരെ മുന്നിലെ മിഡിൽ ബെർത്തിൽ പുതച്ചു മൂടിക്കിടന്ന ആ രൂപം മെല്ലെ പുതപ്പ് മാറ്റി എന്നെ നോക്കി.
"Her eyes will catch you". പെട്ടന്ന് ആ ശബ്ദം എന്റെ ചെവിക്കുള്ളിൽ അലയടിക്കുന്നതായി തോന്നി. അയാളിലേക്ക് എന്റെ ചിന്ത പോയി.
ബാക്കി കൂടെ വരട്ടെ...
ReplyDeleteഎന്തായാലും വിചിത്രമായ അനുഭവങ്ങൾ..
വരും... ഉടനെ തന്നെ..
Deleteകൗതുകത്തോടെ വായിച്ചു. ആകാംക്ഷ ജനിപ്പിച്ചു കൊണ്ടാണ് നിർത്തിയതും. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.
ReplyDeleteഎന്താണ് വരുക എന്ന് പറയാനാകില്ല..😀
DeleteHer eyes will catch you... അടുത്ത ഭാഗം വായിക്കാൻ ആകാംക്ഷ ഉണ്ടാക്കുന്ന വരികൾ..നന്നായിട്ടുണ്ട്...വരയും👌☺️
ReplyDeleteWill catch you soon...
Deleteനന്നായിട്ടുണ്ട്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
ReplyDeleteആയിക്കോട്ടെ... വരുന്നതാണ്..
Deleteനല്ല തുടക്കം. ആകാംഷ ജനിപ്പിക്കുന്ന അവതരണം.
ReplyDeleteആ Train number ശരിയോ ?
അതൊരു ഡമ്മി നമ്പർ ആണ്... ഈ അടുത്തൊരു ഓഡിയോ കേട്ടിരുന്നു... റെയിൽവേ സൗണ്ടിന്റെ.. അതിലുള്ള നമ്പർ ആണ്.ഇത്.. അതങ്ങ് ഇട്ടു.. ഇങ്ങക്ക് അറിയമായിരിക്കുമല്ലോ ല്ലേ..😂 ഞാൻ മാറ്റാം..
Deleteയാത്ര നല്ല രീതിയിൽ തന്നെ തുടങ്ങി. ... മുന്നോട്ട് ഉള്ള യാത്രയും ശുഭകരമാവട്ടെ ....
ReplyDeleteശുഭമാകാൻ നോക്കാം...
Deleteഅല്ലെങ്കിലും യാത്രയിൽ നിന്നാണ് ഒരുപാട് നല്ല അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നത്...അത് വർണിക്കാനുള്ള കഴിവ് ....അതാണ് നിന്റെ എഴുത്തിന്റെ ശക്തി.....തുടരൂ.... ഒപ്പം ഉണ്ട്....നിന്റെ എഴുത്തിലൂടെ എനിക്കും വരട്ടെ വായന ശീലം...
ReplyDeleteഅങ്ങനെ ആവട്ടെ... പ്രതീക്ഷ കെടുത്താതെ നോക്കാം...
Deleteബാക്കി വരട്ടെ...
ReplyDeleteവരും...
DeleteNannayitund
ReplyDeleteഓകെ... ഇന്റ ഫോൺ പോയത് കൊണ്ട് ഞാൻ തന്നെ വരക്കേണ്ടി വന്നു...ഹോ..
DeleteGood work...waiting for next🙌
ReplyDeleteWill come soon..
DeleteDa ithilum oru pranyam manakkunnundallo😄😻
ReplyDeleteപ്രേമമാണ് അഖിലവും നിറഞ്ഞിരിക്കുന്നത്... അതില്ലാത്തൊരു ജീവിതമോ...
DeleteNice...👍
ReplyDelete😍😍😍
DeleteNice
ReplyDelete😀
Deleteകാത്തിരിപ്പൂ തുടർ ഭാഗത്തിനായി -
ReplyDelete😃 വരും.. ഉടനെ..
Deleteനല്ല തുടക്കം, അടുത്ത ഭാഗത്തിനായി കാക്കുന്നു.
ReplyDeleteഎല്ലാം റെഡി ആണ്... വരും
Deleteഒന്നും പറയാറായിട്ടില്ല
ReplyDeleteപിന്നെ പറഞ്ഞാൽ മതി...
Deleteഅടുത്തതും കൂടി വരട്ടെ. കാത്തിരിക്കാം...
ReplyDeleteകാത്തിരിപ്പ് അധികമാവില്ല... എല്ലാം സജ്ജമാണ്
Deleteവായിച്ചു..ആസ്വദിച്ചു..
ReplyDeleteഇനിയും വരാനിരിക്കുന്നു..
Deleteകൊള്ളാം...
ReplyDeleteനന്നായിട്ടുണ്ട്.. വരയും എഴുത്തും...
തുടരട്ടെ
വരും... വരണമല്ലോ..
DeleteWaiting 😊
ReplyDeleteIll catch you soon....
DeleteGood one.keep it..
ReplyDelete..Sure... Wait for the next chapters...
Deleteമനോഹരമായ തുടക്കം... വരികളിൽ നിന്ന് വരികളിലേക്ക് ഒഴുകുന്ന വിവരണരീതി.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...😊
ReplyDeleteഅധികം കാത്തിരിക്കേണ്ടതില്ല, ഉടനെ എത്തും...
Deleteകാത്തിരിക്കാനുള്ള എല്ലാ വകയുമുണ്ട്. ബാക്കി വരട്ടെ..
ReplyDeleteഇതാ എത്തിക്കൊണ്ടിരിക്കുന്നു...
Deleteതുടക്കം നന്നായിട്ടുണ്ട് ഡാ!!!!! ബാക്കി എപ്പോഴാ ❤️❤️❤️❤️❤️❤️❤️❤️
ReplyDeleteഉടനെ.... എത്തിക്കഴിഞ്ഞു...
Deleteവരികൾ നന്നായിട്ടുണ്ട്.... വായിക്കുമ്പോൾ റെയിൽവേ സ്റ്റേഷന്റെ ചിത്രം മനസിൽ തെളിയുന്നു.......
ReplyDeleteനോക്കാം അടുത്തത് എങ്ങനെയെന്ന്..
DeleteOru thriller moodilekaanallo kathayude pok.. ��
ReplyDeleteKollaam... Da... Vayich thudangiyath mathre ormayullu.. Theernath polum arinjilla.. ��
ത്രില്ലർ ആണോ എന്നറിയില്ല... എന്താവുമെന്നു നോക്കാം..
Deleteകഥയെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഇനി വരുന്ന ഭാഗങ്ങളിൽ പറയാം. പുതിയ ബ്ലോഗിനും കഥാകാരനും ആശംസകൾ.
ReplyDeleteഅപ്പോഴല്ലേ കഥ പൂർണമാവൂ... അപ്പൊ പറഞ്ഞാൽ മതി..
Deleteവല്ലാത്ത സസ്പെൻസിൽ ആണല്ലോ നിർത്തിയത്... എന്തായാലും അടുത്ത ലക്കം നാളെ ഉണ്ടാവുമല്ലോ അല്ലേ?
ReplyDeleteഇനിയും അങ്ങനെ തന്നെ പ്രതീക്ഷിക്കാം... നാളെ അടുത്ത ഭാഗം...
DeleteBakii...
ReplyDeleteഇതാ..മണിക്കൂറുകൾ മാത്രം ബാക്കി..😁
Deleteതുടക്കം നന്നായിരിക്കുന്നു . ആകെ ആകാംക്ഷ ഉളവാക്കുന്ന എഴുത്തു ട്ടോ ആനന്ദ് . ആ വൃദ്ധൻ ... ആരാവാം ... മകനാവുമോ കൂടെ ... എന്താവും ട്രെയിനിൽ വച്ചു കണ്ടപ്പോൾ അയാളുടെ മുഖം വാടിയിരുന്നത് ... ഇങ്ങനെ കുറെ സംശയങ്ങളോടെ അവസാനിപ്പിച്ചു . അപ്പോ അടുത്തത് പോരട്ടെ .
ReplyDeleteഎല്ലാം നോക്കി വെച്ചിക്ക് ല്ലേ..നാളെ എന്തു സംഭവിക്കുമെന്ന് കാണാം..
Deleteതുടക്കം നന്നായിട്ടുണ്ട്.
ReplyDeleteആശംസകൾ
അപ്പൊ നാളെ ബാക്കി കാണാം..
DeleteDaiii vaayichu😀😀😍baaki vaayichitt parayaam
ReplyDeleteഓഹ്.. അങ്ങനെ ആവട്ടെ.. ബാക്കി വരും..
Deleteആനന്ദേ..ഒരുക്കവും മട്ടും എല്ലാം കണ്ട് കൈകൂട്ടിതിരുമി കാത്തിരിക്കുന്നു ട്ടാ.സലാം
ReplyDeleteഎത്തിപ്പോയി...
Deleteവരട്ടെ..... ബാക്കി കൂടി.-
ReplyDeleteവന്നു.... വന്നു..
DeleteSomething fishy🤔 ..baki vayikkan ulla thwara ennil janichirikkunnu.. 😅 baki vayikate
ReplyDeleteവന്നിക്ക്... വേഗം നോക്കി.. വായിച്ചിട്ട് അഭിപ്രായങ്ങൾ ഇടൂ
Deleteആഹാ !
ReplyDeleteഅങ്ങനെ ഇതെങ്കിലും.......
അപ്പുറത്ത് അടുത്ത ഭാഗം എത്തിക്ക്.. വായിച്ചിട്ട് അഭിപ്രായം പറയൂ..
Delete👏
ReplyDeleteഅടുത്ത ഭാഗം ആയിക്ക്.. വേഗം പോയി വായിക്ക്..
Deleteനന്നായി
ReplyDelete😍😍
Deleteനല്ല തുടക്കം... 👌
ReplyDelete😍😍
DeleteGood
ReplyDelete😍😍😍
Deleteമികച്ച തുടക്കം. ഇംഗ്ലീഷ് ഭ്രാന്തൻ അഞ്ചാം പാതിരയിലെ കഥാപാത്രത്തെ ഓർമിപ്പിക്കുന്നു. hope his sleepless nights are coming..
ReplyDeleteഓർമിച്ചു വെച്ചോളൂ....
DeleteVayikumbol akamsha kootuna onnu...
ReplyDelete😍😍😍
DeleteInteresting one 🤩
ReplyDeleteബാക്കി കൂടെ നോക്കൂ
DeleteNalla writing 👌👌😊
ReplyDeleteബാക്കി കൂടി നോക്ക്
Delete