മുമ്പത്തെ ഭാഗങ്ങൾ വായിക്കാൻ : ചാപ്റ്റർ ഒന്ന്
Her eyes will catch you!!! മൂടിപ്പുതച്ച ആ രൂപത്തിന്റെ നോട്ടം നേരത്തെ ഇംഗ്ലീഷ് വിളിച്ചു പറഞ്ഞ ഭ്രാന്തന്റെ വാക്കുകളിൽ ഉള്ളത്പോലെ തോന്നി. ആരുടെയാണ് ഈ വാക്കുകൾ, ഇംഗ്ലീഷ് അറിയാമായിരുന്നെങ്കിൽ നല്ലൊരു തലക്കെട്ടിൽ ഒരു കവിത എഴുതാനുള്ള വകയായിരുന്നു. നിമിഷങ്ങൾ മാത്രം നീണ്ടു നിന്ന നോട്ടത്തോടെ ആ കണ്ണുകൾ പതിയെ നിദ്രയിലേക്ക് ഇറങ്ങിപ്പോയി. എന്റെ കണ്ണുകൾ അവിടെ നങ്കൂരമിട്ടിരുന്നു. ഉറക്കം കണ്ണുകളിൽ നെയ്ത വലകൾക്കുള്ളിലൂടെ ഞാൻ അവളെ ആസ്വദിച്ചു. അവളുടെ ചെഞ്ചോരയുടെ ചുവപ്പുള്ള അധരം… ഹ്.ഹാ.ഹ്….. അറിയുമോ...ഉറങ്ങുന്ന പെണ്ണിന്റെ ചുണ്ടുകൾക്ക് ചില പ്രത്യേകതകൾ ഉണ്ട്. പാതി വിടർന്ന പൂമൊട്ട് പോലെയായിരിക്കുമവ. അതിനെ എല്ലാരും കൊതിക്കും പക്ഷെ നശിപ്പിക്കില്ല. അതുകൊണ്ടാണ് നമുക്ക് ആദ്യം അതിലേക്ക് ആകർഷണം തോന്നുന്നത്.
"പൂർണ പുഷ്പമല്ലെങ്കിലും നീ, ഏറെ അഴകോടെ വിളിക്കുന്നു എന്നെയും പൂവണ്ടുകളെയും".
അസാധാരണ നിമിഷങ്ങൾ കൂടുതൽ മനോഹരമായി തുടങ്ങാൻ അധരമാണ് ഉത്തമം. അതേപോലെ കാലുകൾക്കും,
"പാദം പദം ചൊല്ലുന്ന രാഗം, അനുരാഗം".
ആ പുതപ്പിനുള്ളിൽ നിന്നുള്ള നോട്ടം എന്റെ കണ്ണുകളെ വിലങ്ങ് വെച്ചിരുന്നു. ചൂട് കൊണ്ടാവും അവൾ പുതപ്പ് മാറിന് താഴേക്ക് വലിച്ചിട്ടു. കഴുത്തിലെ ഷാൾ കൂടി എടുത്തു കളഞ്ഞു. ഒരു നീല കുർത്തയായിരുന്നു അവളുടെ വേഷമെന്നു മനസിലാക്കാം. ആദ്യ പാലിന്റെ മഞ്ഞ നിറം അവളുടെ കഴുത്തിലൂടെ താഴേക്ക് ഒഴുകിവരുന്നുണ്ടായിരുന്നു. എന്റെ കണ്ണുകൾ ആ ഒഴുക്കിലകപ്പെട്ട്, ഉള്ളിലേക്ക് സഞ്ചരിച്ചു. പക്ഷെ എന്തോ എന്നെ പിന്നോട്ട് വലിച്ചു. അവൾ കണ്ണ് തിരുമ്മി വീണ്ടും എന്നെ നോക്കി. ഞാൻ കണ്ണ് വെട്ടിച്ചു. എന്നാൽ എന്റെ മനസ് അവിടുന്ന് തിരിച്ചു വന്നില്ല. വീണ്ടും അവളെ തന്നെ നോക്കിയിരുന്നു. അവൾ വീണ്ടും മയക്കത്തിലേക്ക് കടന്നിരുന്നു. അവളുടെ പാതി വിടർന്ന വരണ്ട അധരങ്ങളിൽ നറു മന്ദസ്മിതം കൂടെ ഉറങ്ങുന്നുണ്ടായിരുന്നു. നോട്ടത്തിന്റെ തീക്ഷ്ണതയും അധരത്തിന്റെ വശ്യതയും എന്നെ മയക്കി.
അവളുടെ കരസ്പര്ശമേറ്റാണ് ഞാൻ ഉണരുന്നത്. തണുപ്പുകൊണ്ടു വരണ്ടു പോയ അവളുടെ ചുണ്ടുകൾ തന്നെയാണ് ഞാൻ ആദ്യം കണ്ടത്.
"നിങ്ങൾ ഒന്ന് എഴുന്നേൽക്കുമോ താഴെ ഉള്ളവർക്ക് ഇരിക്കണം". അവൾ മധുരമൊഴിതൂകി.
"ഓഹ്..ഞാൻ ഇറങ്ങാം".
പുതപ്പ് മാറ്റി എഴുന്നേറ്റപ്പോൾ ആകെ തണുപ്പ്. ഇന്നലെ ചൂടല്ലായിരുന്നോ. അതോ തോന്നിയതോ.. ആഹ്.. സീറ്റ് കുടുക്കിയിട്ടിരുന്ന ക്ലാമ്പ് അഴിക്കാൻ അവൾ ബുദ്ധിമുട്ടിയപ്പോൾ ഞാൻ സഹായിച്ചു.
"എന്റെ സീറ്റിന്റെ ഞാൻ തന്നെയായിരുന്നു അഴിച്ചത്. ഇതെന്തോ പറ്റിയില്ല". അവൾ ചിരിച്ചുകൊണ്ട് സംസാരിച്ചു തുടങ്ങി.
"കുട്ടി എങ്ങോട്ടാണ്?" ഞാൻ അവൾക്ക് സംഭാഷണ തുടർച്ച നൽകി.
"ആബലൂർ… ട്രെയിൻ അവസാനിക്കുന്നത് വരെ… നിങ്ങളോ?".
"ഓഹ്.. അതെന്തായാലും നന്നായി. ഞാനും അങ്ങോട്ട് തന്നെയാണ്. ഞങ്ങൾ..അല്ല.. ഞാൻ അവിടെ ഒന്ന് ഒറ്റയ്ക്ക് കുറച്ചു ദിവസം താമസിക്കാൻ പോകുന്നു". ഞാൻ ആദ്യമേ ഒരു വിശദീകരണത്തിലേക്ക് ഇറങ്ങി.
"ഓഹ്.. ശരി.. എഹ്... ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ". അവൾ തുടരാൻ ആഗ്രഹിച്ചില്ലെന്നു തോന്നുന്നു.
"നടക്കട്ടെ.. ഞാനും അതിന്റെ വട്ടങ്ങൾ കൂട്ടട്ടെ". ഞാന് അവളെ അനുഗമിച്ചു.
പല്ലു തേച്ചു കൊണ്ടിരിക്കെ പുറകിൽ നിന്നും ആരോ എന്നെ തൊട്ടു.
"യെസ്… ആരാണ്…?".
"ഏതാടാ ആ കുട്ടി. രാവിലെ ഇത്ര നേരമായിട്ടും നീ എന്റെടുത്തു വന്നു നോക്കിയോ?" അവളിലെ പഴയ കോളേജുകരിയെ വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും നേരിട്ട് കണ്ടു. അന്ന് പിരിഞ്ഞതിനു ശേഷം ഈ അടുത്തു കുറച്ചു കാലമായിട്ട് ഫോണിലൂടെ കണ്ടെന്നല്ലാതെ നേരിട്ട് വീണ്ടും. ശരീരത്തിന് മാറ്റങ്ങൾ വന്നെങ്കിലും ഇപ്പൊ ഈ നിമിഷത്തിൽ അവൾ എല്ലാം കൊണ്ടും പഴയ സീനിയർ ശാരി തന്നെ.
"അവളേതോ….പിന്നെയ്.. ..ശാരി.. നോക്ക്…നമ്മൾ കഥ അനുഭവിച്ചറിയാനാണ് ഇങ്ങനെയൊരു യാത്ര പ്ലാൻ ചെയ്തത്. ഇവിടെ നമ്മൾ പരസ്പരം അറിയാത്ത രണ്ടു പേരാണ്. അതുപോലെ അവിചാരിതമായിട്ട് കണ്ടുമുട്ടണം. എന്നാലേ അതിനൊരു സാധ്യതയുള്ളൂ. നീയത് നശിപ്പിക്കരുത്. ഞാൻ വരും. നമുക്ക് അടുത്തിടപഴകാൻ ഇനിയും സമയമുണ്ടല്ലോ."
"ഓക്കെ.. പക്ഷെ സീറ്റ് മാറിയില്ലേ ഇനിയെന്തു ചെയ്യും". ശാരി സംശയം പ്രകടിപ്പിച്ചു.
"നോക്കാം.. ഒരു കഥാകാരനാണോ സാഹചര്യം മാറ്റാൻ കഴിയാത്തത്. ഞാൻ മെസ്സേജ് അയക്കാം. നീ ചെന്നു ഫ്രഷ് ആകൂ". ഞാൻ കൂടുതൽ ചിന്തകളിലേക്ക് കടന്നു. ശാരി ഇല്ലാതെ തന്നെ ഈ യാത്രയിൽ നിന്നും എന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങൾ ഏറെക്കുറെ തരപ്പെടാനുള്ള സാധ്യതയുണ്ട്. എന്റെ മുന്നിലിരിക്കുന്ന കുട്ടി അതിനു പൂർണ യോഗ്യമാണ്. ശാരിയെ കുറഞ്ഞ നേരത്തേക്കെങ്കിലും ഒഴിവാക്കേണ്ടതുണ്ട്. ഒരുപക്ഷേ ശാരിയുടെ പെരുമാറ്റത്തിൽ നല്ല മാറ്റമുള്ളതിനാൽ രംഗം സങ്കീർണമാകാൻ സാധ്യതയുണ്ട്. അന്നത്തെ രാത്രിയിലേക്ക് എത്തുന്നതിനു മുമ്പുള്ള അതേ സ്വഭാവം. അവൾ തീർച്ചയായും എന്നിൽ നിന്നും എന്തോ പ്രതീക്ഷിക്കുന്നുണ്ട്. എന്തു തന്നെ ആയാലും അന്ന് നടക്കാതെ പോയത് ഈ ദിവസത്തിന്റെ അവസാനം ഞാൻ തിരിച്ചു പിടിക്കും. പക്ഷെ ശാരിയെക്കാൾ നല്ലത് ആ കുട്ടിയാണ്. ഞാനൊരു പേടിതൊണ്ടനും ആഘോഷിക്കാൻ അറിയാത്തവനുമാണെന്നുള്ള ശാരിയുടെ ധാരണ ഞാനെന്തായാലും മാറ്റിക്കൊടുക്കും. ഒരുപക്ഷേ ഇപ്പോഴാതെനിക്ക് സാധിക്കുമെന്ന അവളുടെ വിശ്വാസമാവാം കഥയെഴുതാൻ അനുഭവം വേണമെന്ന് പറഞ്ഞപ്പോൾ അവൾ ഇതിനു തയ്യാറായതും. എന്താവുമെന്നു നോക്കാം, ഇവർ തമ്മിൽ കാണാൻ ഇടവരരുത്, അത് പ്രശ്നമാവും.
സീറ്റിലെത്തി ഭക്ഷണം കഴിക്കാൻ തയ്യാറെടുത്തു. തലേന്ന് രാത്രിയുണ്ടാക്കിയ പുട്ടും പുഴുങ്ങിയ പഴവും കൂട്ടികുഴച്ചു തിന്നുകയാണ് അവൾ. ഞാൻ റെയിൽവേ കാറ്ററിംഗ്കാരോട് വാങ്ങി. അത് കണ്ട് അവൾ വീണ്ടും സംസാരിച്ചു.
"എനിക്ക് ഈ മാതിരി ഭക്ഷണമൊന്നും പിടിക്കില്ല. ട്രെയിനിൽ നിന്നും ഒന്നും കഴിക്കാൻ തോന്നാറില്ല. ഉച്ചക്കുള്ള ചോറും ചൂടാറാപ്പെട്ടിയിലാക്കി ഞാൻ എടുത്തിട്ടുണ്ട്."
"വീട്ടിന്ന് വരുമ്പോൾ അങ്ങനെയൊക്കെ ചെയ്യാം. ഞാൻ ജോലി സ്ഥലത്തു നിന്നാണ് വരുന്നത്. അപ്പോൾ പിന്നെ ഇതല്ലേ നിവൃത്തിയുള്ളൂ". ഞാനൊരു വാദമുഖം സൃഷ്ടിക്കാനൊരുങ്ങി.
"അതിന് ആര് പറഞ്ഞു വീട്ടിൽ നിന്നാണെന്നു, ഞാൻ ജോലി സ്ഥലത്തു നിന്ന് വരികയാണ്. എന്റെ ആകെയുള്ള ഒരു ബന്ധമായിരുന്ന ആബലൂരിലുള്ള മുത്തശ്ശി മരിച്ചു. അങ്ങോട്ട് പോകുന്നു".
"അയാം സോറി… " പിന്നെ ഞാനൊരല്പം മൗനം സ്വീകരിച്ചു. ഭക്ഷണത്തിനു ശേഷവും ഞങ്ങൾ സുദീർഘമായ സംസാരം തുടർന്നു. അവൾ അവളുടെ രീതികളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും സംസാരിച്ചു. ചെറിയ ചെറിയ സന്തോഷങ്ങൾ നൽകുന്ന ഒരുപാട് കാര്യങ്ങൾ അവൾക്കുണ്ട്. അതിൽ പ്രധാനപ്പെട്ട ചിലതാണ് യാത്രകളും പൊതു സമ്പർക്ക പരിപാടികളും. യാത്രകൾക്ക് ഒരുപാട് സന്തോഷം നൽകാൻ കഴിയുമെന്ന് അവൾ സമർത്ഥിക്കുന്നു. പക്ഷെ യാത്രകളിൽ നമ്മൾ ഒരിക്കലും ഒറ്റക്കായിരിക്കരുതെന്നും അവൾ സൂചിപ്പിച്ചു. ഒറ്റക്കാവുമ്പോൾ പുറത്തേക്ക് സഞ്ചരിക്കുന്നതിനെക്കാൾ നമ്മൾ നമ്മളുടെ ഉള്ളിലേക്കവും സഞ്ചരിക്കുക. അപ്പോൾ യാത്രയുടെ അർത്ഥമെന്ത്? അവൾ ചോദിക്കും. പക്ഷെ കൂടെ ആളെ കൊണ്ടു പോകണമെന്നല്ല അവൾ ഉദ്ദേശിച്ചത്. പോകുന്ന വഴിയിലെ അപരിചിതർ ആരും തന്നെ അവൾക്ക് കൂട്ടാകാം. ആ ഒരു കാര്യം പറഞ്ഞപ്പോൾ ഞാനൊരുപാട് സന്തോഷിച്ചു. എനിക്കുള്ള സന്തോഷത്തിന്റെ വഴി അവള് തന്നെ തുറന്നു തരുന്നു. യാത്രകളിൽ എത്തിച്ചേരുന്ന സ്ഥലത്തെക്കാൾ കൂടെ സഞ്ചരിക്കുന്നവരാണ് യഥാർത്ഥത്തിൽ സന്തോഷം നൽകുന്നത്. അവൾ യാത്രയുടെ ആരും കാണാത്ത ചില മാനങ്ങളിലേക്ക് എന്നെ കൊണ്ട് നടന്നു. അപ്പോഴാണ് പുതിയ കഥാ സാഹചര്യം ചോദിച്ചുകൊണ്ട് ശാരിയുടെ മെസ്സേജ് വരുന്നത്. ഞാൻ അവളോട് ടോയ്ലറ്റിന്റെ അടുത്തേക്ക് വരാൻ പറഞ്ഞു.
"ഞാൻ ഇപ്പൊ വരാം." പുതുമയാർന്ന അവളുടെ സംസാരത്തിന് ഇടവേള നൽകി ഞാൻ അവിടെ നിന്നും പോയി. ശാരി അപ്പോഴേക്കും അവിടെ എത്തിയിരുന്നു.
"നീയല്ലേ പുതിയ സാഹചര്യം അയക്കുമെന്ന് പറഞ്ഞത്. എന്നിട്ട് എവിടെ?"
"ഇതാണ് സാഹചര്യം. ടോയ്ലറ്റിലേക്ക് വരുന്ന നമ്മൾ അവിചാരിതമായി കൂട്ടി മുട്ടുന്നു. എന്നിട്ട് നിന്റെ ഷോൾ എന്റെ വാച്ചിൽ കുടുങ്ങി വലിയുന്നു. മനസിലായോ?"
"ആഹ്.. ഭേഷ്… നല്ല കഥാകാരൻ.. വെറൈറ്റി കൊണ്ടുവന്നിരുന്നു. എന്തു ക്ളീഷേ ആണെടാ". ശാരി അത് തള്ളിക്കളഞ്ഞു.
"No… life is never been a cliche..It happens as it is… അതുകൊണ്ട് തുടക്കം എങ്ങനെ എന്നല്ല, എങ്ങനെ മുന്നോട്ട് പോകുന്നു എന്നതിലാണ് കാര്യം. നമ്മൾ പരിചയപെടുമ്പോൾ കൂടുതൽ മനസിലാകും. ഇപ്പൊ ഒക്കെ ആയില്ലേ?".
"ആഹ് കുഴപ്പമില്ല. ഞാൻ വന്ന് മുട്ടട്ടെ?"
"തിരക്ക് കൂട്ടല്ല മോളെ. ഞാൻ അല്ലെ കഥ എഴുതേണ്ടത് . എനിക്കാണ് ഇതൊക്കെ ഫീൽ ചെയ്യേണ്ടത്. ഞാൻ കഥാപാത്രമായി മാറട്ടെ. എങ്ങനെ അവതരിപ്പിക്കണമെന്നുള്ള ബോധ്യം ആദ്യമേ വേണം..നിനക്കും വേണം". യഥാർത്ഥത്തിൽ ഞാൻ കഥ എഴുതാൻ തന്നെയാണ് വന്നതെന്ന് അവളെ ബോധ്യപ്പെടുത്താൻ പരമാവധി ശ്രമം നടത്തി. കാരണം കൃത്രിമമായ അനുഭവത്തേക്കാൾ നല്ല സ്വാഭാവികമായ അനുഭവം മുന്നിൽ നിൽക്കുമ്പോൾ വെറുതെ ഇതുപോലെ അഭിനയിച്ചു കളയേണ്ടതില്ലല്ലോ. അതുകൊണ്ട് ഇത് നല്ല രീതിയിൽ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇവർ തമ്മിൽ കൂട്ടി മുട്ടാതെ കാര്യങ്ങൾ നീക്കണം. മാത്രമല്ല മറ്റവളെ എന്റെ വരുതിയിലേക്ക് എത്തിക്കുകയും വേണം.
"Time management is very important". എന്നിൽ ഒരശരീരി മുഴങ്ങി.
"ശാരി.. നീ ഓവർ ആക്റ്റ് ചെയ്യുന്ന പോലെ തോന്നുന്നു. ഇങ്ങയൊന്നും വന്നു മുട്ടില്ല. സ്വാഭാവികത വരട്ടെ."
"അതിപ്പോ.. എങ്ങനെയാണ്. എന്റെ മനസിൽ നിന്നും നിന്നെ അറിയാമെന്ന കാര്യം പോകുന്നില്ല. ഞാൻ എന്ത് ചെയ്യണം". അവൾക്ക് സങ്കടമായി.
"ആഹ്..അത്.. സാരമില്ല. ഒരു കാര്യം ചെയ്യ്, തൽക്കാലം നീ അവിടെയിരുന്നു ഉറങ്ങ്. ആദ്യം നിന്റെ ഉറക്കിന്റെ ക്ഷീണമൊക്കെ മാറട്ടെ. നമ്മുക്ക് ഇനിയും സമയമുണ്ടല്ലോ. ഉള്ളത് വെച്ച് ഞാൻ തുടങ്ങാം." ഞാൻ പറഞ്ഞത് കേട്ട് അവൾ അവളുടെ സീറ്റിലേക്ക് മടങ്ങി. ടോയ്ലറ്റിലെ ഹാൻഡ് വാഷ് കൊണ്ട് കൈ കഴുകി ഞാൻ എന്റെ സീറ്റിലേക്ക് മടങ്ങി.
"രാവിലെ കഴിച്ചത് പിടിച്ചില്ലെന്നു തോന്നുന്നു." ഇത്തവണ ഞാൻ അവളോടെ സംസാരിച്ചു തുടങ്ങി.
"സോപ്പിന്റെ മണം വന്നപോഴേ ഞാൻ ഊഹിച്ചു. ഇതുകൊണ്ടാണ് ഞാൻ അതിനു നിൽക്കാത്തത്. വീട്ടിന്നുള്ള ഭക്ഷണമാണ് ഏറ്റവും നല്ലത്. പ്രത്യേകിച്ചും യാത്രയിൽ". അവളുടെ രീതി എന്റെ മുന്നിൽ വിജയിച്ചതിൽ ആത്മ സന്തോഷം നിറഞ്ഞു തുളുമ്പി അവളുടെ മുഖം തിളങ്ങി.
"ഇനി എന്ത് ചെയ്യാം, ഉച്ചക്ക് പട്ടിണി കിടക്കാം. അല്ലെങ്കിൽ അടുത്ത സ്റ്റോപ്പിൽ നിന്നും ബിസ്കറ്റോ മറ്റോ വാങ്ങിതിന്നാം."
"ഏയ്.. അതൊന്നും വേണ്ട. എന്റെ കൈയുള്ളത് രണ്ടാൾക്ക് സുഖമായി തിന്നാനുള്ള ചോറാണ്. നിങ്ങൾക്ക് വിരോധമില്ലെങ്കിൽ എന്റെ കൂടെ പങ്കു ചേരാം".
"ഓഹ്.. നല്ല മനസിന് നന്ദി. പക്ഷെ വേണ്ട.. നമ്മൾ .." വാക്കുകൾ മുഴുവിപ്പിക്കാൻ അവൾ സമ്മതിച്ചില്ല, ഇടയിൽ കയറി സംസാരിച്ചു.
"അതൊന്നും ഒരു പ്രശ്നമേ അല്ല. എനിക്ക് സന്തോഷമേയുള്ളൂ". അവൾ എന്നെ നിർബന്ധിക്കുന്നതായി തോന്നി. തോണി കരയ്ക്കടുക്കുന്നുണ്ട് , തുഴയട്ടെ.
"നിങ്ങളുടെ ആരാ മരിച്ചത്?" ഞാൻ വിഷയങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചു.
"മുത്തശ്ശി, എന്റെ അച്ഛന്റെ അമ്മ. എന്റെ ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും മരിച്ചു പോയതാണ്. പിന്നെ ആകെ ഉണ്ടായിരുന്നത് ഈ മുത്തശ്ശിയാണ്. അവരെന്നെ ആബലൂരിലേക്ക് കൊണ്ടുപോയി".
അവളെ വളർത്തി വലുതാക്കിയ മുത്തശ്ശി മരിച്ചിട്ടും അവളിൽ നിസ്സംഗഭാവം നിറഞ്ഞത് എന്തുകൊണ്ടെന്ന് എനിക്ക് മനസ്സിലായില്ല.
"ആണോ… പക്ഷെ..". ഞാൻ പറഞ്ഞു പൂർത്തിയാക്കിയില്ല.
"വളർത്തിയെന്നൊക്കെ ശരിയാണ്. പക്ഷെ അവര് എന്നെ ഒരുപാട് കഷ്ടപ്പെടുത്തിയതാണ്. ഞാൻ നരകിച്ചാണ് പലപ്പോഴും ജീവിച്ചത്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ ഞാൻ ഓടി രക്ഷപ്പെട്ടതാണ്. അതുകൊണ്ടാണ് എനിക്ക് വല്യ വിഷമമൊന്നും കാണാത്തത്".
"ഓഹ്.." അപ്പൊ കുട്ടി ഒറ്റയ്ക്കാണ്. വല്ലാത്തൊരു സാധ്യതയാണല്ലോ ഈശ്വരാ എന്റെ മുന്നിൽ വന്നു പെട്ടത്. ഇനി എന്റെ കഥകൂടെ അവളിലേക്ക് എത്തിക്കണം. പരസ്പര സഹതാപത്തിന്റെ വേരുകൾ ഞങ്ങളിൽ ആഴ്ന്നിറങ്ങണം. അവൾക്ക് മുന്നിൽ ഞാൻ എന്റെ കഥയുടെ കെട്ടഴിച്ചു. ചതിക്കപ്പെട്ട പ്രണയവും അതിലൂടെ ഞാൻ അനുഭവിച്ച പരിഹാസങ്ങളും ഒറ്റപ്പെടലും ഒരു കണിശതയാർന്ന കാഥികനെ പോലെ അവൾക്ക് പാടിക്കേൽപ്പിച്ചു. പ്രണയാന്വേഷിയായ ഒരു കഥാകാരനെ അവൾ പുഞ്ചിരിയോടെ ഇഷ്ടപ്പെട്ടു തുടങ്ങി. അവൾ എന്നിലേക്ക് കൂടുതൽ അടുത്തു. കുറെ നേരത്തെ സംസാരത്തിന് ശേഷം,
"കഥയിൽ പറയാൻ വിട്ടത് എന്തെങ്കിലുമുണ്ടോ?". കലങ്ങിയ കണ്ണുകളോടെ അവളെന്നോട് ചോദിച്ചു.
"ഇതിലപ്പുറം ഞാൻ ഇനി എഴുതേണ്ടിയിരിക്കുന്നു. ഒരുപാട് കദനകഥകൾ എനിക്കില്ല. പ്രത്യേകിച്ച് നിന്റെയത്രയും. പക്ഷെ ഒരു വ്യക്തി അനുഭവിക്കേണ്ട ചിലത് ഞാൻ വളരെ മോശമായിത്തന്നെ അനുഭവിച്ചിരുന്നു".
എന്റെ കഥകളുടെ കൂടെ അവളുടെ ഭൂതകാലവും കൂട്ടിക്കുഴച്ചുകൊണ്ട് അവൾ കണ്ണ് കലക്കിയിരുന്നു. അവളുടെ മോശം അവസ്ഥയിൽ അവിചാരിതമായി കൂട്ടിനെത്തിയ എത്തിയ എന്നിൽ അവൾ മറ്റാരെയോ കണ്ടു. എന്തിനേറെ പറയുന്നു, അവൾ എന്റെ കൈകൾക്കുള്ളിലേക്ക് ചേർന്നുനിന്നു. എന്നെ അവളൊരു തണലാക്കി മാറ്റി. അവൾ സുന്ദരിയാണ്, ആ ശരീരം മൃദുലവുമാണ്, എന്റെ കൈകൾ അവളുടെ ഉദരത്തിലേക്ക് മെല്ലെ നീങ്ങി. ഇല്ല, ഈ അവസരം ചൂഷണം ചെയ്യാൻ പാടുള്ളതല്ല. ഇത് പ്രണയമല്ല, നിസ്സഹായതയിൽ ആശ്വാസം തേടുക മാത്രമാണ്. എന്റെ നിഷ്കളങ്കതെയെ അവൾ കൂടുതൽ ഇഷ്ടപ്പെട്ടു. എന്റെ കൈകൾ അവൾ അവളുടെ ഉദരത്തിലേക്ക് ചേർത്തു വെച്ചു. കുറച്ചു നേരത്തിന് ശേഷം ഞങ്ങൾ വീണ്ടും പഴപടിയായി.
"ഞാൻ വരാം... എന്റെയൊരു സുഹൃത്ത് ഈ സ്റ്റേഷനിൽ നിന്നും കയറുമെന്നു പറഞ്ഞു."
ഞാൻ ശാരിയുടെ അരികിലേക്ക് പോയി. അവൾ നല്ല ഉറക്കമായിരുന്നു. അപ്പോഴും ആ വൃദ്ധൻ എന്നെ നോക്കി ചിരിച്ചു.
"മോൻ നല്ലപോലെ ഉറങ്ങിയോ? എനിക്ക് മുകളിൽ കയറാൻ പറ്റൂല കുഞ്ഞേ."
"അത് സാരമില്ല അപ്പൂപ്പാ, ഞാൻ നന്നായി ഉറങ്ങി. ഒരു കുഴപ്പവുമില്ല". ഞാൻ അധികമായി ചിരിച്ചു. മനസിൽ അപ്പൂപ്പന് നന്ദിയും പറഞ്ഞു. ഞങ്ങളുടെ സംസാരം കേട്ട് ശാരി എഴുന്നേറ്റു.
"നിങ്ങൾ സുഹൃത്തുക്കളാണല്ലേ, മോളെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം". വൃദ്ധൻ ശാരിയോട് പറഞ്ഞു.
"ഇല്ല മുത്തച്ഛ, നിങ്ങളെ പോലുള്ളവരെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയല്ലേ". ഞങ്ങൾ അതും പറഞ്ഞു അവിടെ നിന്നും മാറി നിന്നു. ടോയ്ലറ്റിന്റെ അരികിലെ വാതിലിനടുത്തേക്ക് പോയി. അവൾ ടോയ്ലറ്റിലേക്ക് കയറി. അപ്പോഴതാ മറ്റവൾ എനിക്ക് നേരെ വരുന്നു.
"സുഹൃത്തിനെ കണ്ടോ? ഞാനൊരു കാര്യം പറയണമെന്ന് കരുതി വന്നതാണ്. നിങ്ങൾ വരുന്നത് വരെ ഇവിടെ നിൽക്കാണമെന്ന് കരുതി."
"നമുക്ക് അങ്ങോട്ട് പോകാം. കുട്ടി നടന്നോളൂ, ഞാൻ വരാം." ഇവർ രണ്ടു പേരും തമ്മിലൊരു സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. പക്ഷെ ഞാൻ പറഞ്ഞു തീരും മുന്നേ അവൾ എന്നെ അവളിലേക്ക് അടുപ്പിച്ചു. ഞങ്ങളുടെ കണ്ണുകൾ പാതിയടഞ്ഞു, അധരങ്ങൾ ചേർന്നു വന്നു. ഞാൻ പിന്നോട്ട് ആഞ്ഞു കൊണ്ട് ചോദിച്ചു.
"നിന്റെ പേരെന്താണ്?"
"ആര്യൻ, ഒരു പേരിൽ എന്താണിത്ര തടസം?" എന്റെ പേരെങ്ങനെ അവൾക്കറിയാമെന്നു ശങ്കിച്ചിരിക്കെ അവൾ വീണ്ടുമെന്നെ അടുപ്പിച്ചു. അപ്പോഴാരോ അങ്ങോട്ടേക്ക് വന്നത് കണ്ട് അവളെന്നെ പിന്നിലേക്ക് തള്ളി. അത് കണ്ട് കൊണ്ട് ടോയ്‌ലറ്റിൽ നിന്നും ഇറങ്ങിയ ശാരി ഉച്ചത്തിൽ ശബ്ദിച്ചു.
"ഏയ് യ്…."
തുടരും…
നന്നായിട്ടുണ്ട്😍😍.. വളരെ ആസ്വദിച്ചു വായിച്ചു.. Her eyes will catch you..പെൺകുട്ടിയെയും യാത്രയും നന്നായി വർണിച്ചു..യാത്രകളിൽ എത്തിച്ചേരുന്ന സ്ഥലത്തേക്കാൾ കൂടെ സഞ്ചരിക്കുന്നവർ ആണ് യഥാർത്ഥ സന്തോഷം നല്‌കുന്നത്👌👌...വരയും 👌.. Waiting for the next part😍
ReplyDeleteയാത്ര തീരണം.. ഒരിക്കൽ... തീരും..
DeleteWaiting.. next chapter epazhanu
ReplyDeleteയോ... Soon....
Deleteആനന്ദ്.. നല്ല എഴുത്ത്.. കൊള്ളാം.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
ReplyDelete😍,... ഉടനെ ഉണ്ടാകും..
Deleteഓ .... ഇതെങ്ങോട്ടാണോ പോക്ക് .... ഒരു പുടിയും കിട്ടണില്ല . Suspense ... അടുത്ത ഭാഗം പോരട്ടെ .
ReplyDeleteപുടി കിട്ടാൻ പോകുന്നേ ഉള്ളൂ....
DeleteNannayitundu...👏
ReplyDelete😍
Deleteവായന അടയാളപ്പെടുത്തുന്നു..
ReplyDelete😎
Deleteഅവസാന ഭാഗം കൂടി ആയിട്ട് വല്ലതും പറയാം.
ReplyDelete(പറയും)
ഓഹ്..മതി..
Deleteഅവസാനം, ഒരു പ്രിയദർശൻ സിനിമ പോലെയാവോ?!
ReplyDeleteദുരന്തം ആണോ ഉദ്ദേശിച്ചത്..😂😂
Deleteനന്നായിട്ടുണ്ട് 👍
ReplyDelete'ഒറ്റക്കാവുമ്പോൾ പുറത്തേക്ക് സഞ്ചരിക്കുന്നതിനെക്കാൾ നമ്മൾ നമ്മളുടെ ഉള്ളിലേക്കവും സഞ്ചരിക്കുക'. സത്യമാണ്..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 😊
ആ സത്യം മനസിലാക്കിയത്തിൽ സന്തോഷം.... അടുത്തത് ഉടനെ വരും...
Deleteസ്ത്രീ കഥാപാത്രങ്ങൾ കൂടുതൽ ശക്തിയാർജ്ജിക്കുന്ന എപ്പിസോഡ് 👍.
ReplyDeleteശക്തി കൂടട്ടെ..
Deleteഒളിച്ചുകളിയുടെ അവസാനം പിടിക്കപ്പെടും!
ReplyDeleteആശംസകൾ
അതേ... പിടി വരുന്നുണ്ട്...
Delete" യാത്രകളിൽ എത്തിച്ചേരുന്ന സ്ഥലത്തേക്കാൾ കൂടെ സഞ്ചരിക്കുന്നവരാണ് യഥാർത്ഥത്തിൽ സന്തോഷം നൽകുന്നത് "...ജീവിതത്തിലും... 😍👍👍
ReplyDelete😍😍😍
Deleteസൂപ്പർ ആനന്ദ്
ReplyDelete😍😍
Deleteനല്ല എഴുത്ത്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
ReplyDeleteവന്നു...വേഗം നോക്കിക്കോ..
Deleteആനന്ദേ... ഇങ്ങള് ഏടയ്ക്കാ ഈ കഥ കൊണ്ടുപോണപ്പാ...? ഒരു പിടിയും കിട്ടുന്നില്ലല്ലോ...
ReplyDeleteഅങ്ങനെ പിടി കിട്ടിയാൽ പറ്റൂലല്ലോ..
Deleteആനന്ദിന്റെ കഥകൾ ഇങ്ങനെ ആയിരുന്നില്ല... seriously! Ur potential is not this. I have started feeling this since last few posts. Please come back to your authentic version dear.. not to discourage you, but to see your talent❤️ Sorry 😔
ReplyDeleteHere is what I tried to show you all.. the perspectives... കണ്ണുകൾ മാറുമ്പോൾ ആർത്ഥങ്ങളും മാറുന്നു... അതിൽ ഏതെങ്കിലും ഒന്നാവും ശരി.. ഈ കാര്യത്തിൽ എന്തെന്ന് പറയാൻ ഇത്തിരി ബുദ്ധിമുട്ട് ആണെന്ന് മാത്രം..
Deleteനഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാൻ ഉള്ള വ്യഗ്രത... ജയിച്ചു കാണിക്കാൻ പ്രതികാരം ചെയ്യുന്ന പോലെ,പലതും നേടാൻ ശ്രമിക്കുന്ന ആര്യൻ.. പലപ്പോഴും നമ്മൾ ആര്യന്മാർ ആകാറുണ്ട്.
ReplyDeleteഅതേ.. അതിനാണ് സാധ്യത കൂടുതൽ..
Deleteഅടുത്തതിൽ രണ്ടു ട്രെയിനും കൂട്ടിമുട്ടും. പിന്നെ....?
ReplyDeleteകൂട്ടി മുട്ടിയാൽ തീർന്നില്ലേ..
Deleteഇതെങ്ങോെട്ടെല്ലാമാണ് കറങ്ങിത്തിരിഞ്ഞ് പോണത് ...
ReplyDeleteഇതു വഴി നല്ല വഴക്കമുള്ള ഒരു ക്രാഫ്റ്റിലേക്ക് ആനന്ദ് വളരെട്ടെ.
എത്തിയോ എന്നു നിങ്ങളൊക്കെ തീരുമാനിക്ക്..
Deleteആ വൃത്തികെട്ട സ്ഥലത്ത് നിന്നും മാറി ചെയ്തൂടെ ഇതൊക്കെ?
ReplyDeleteഏയ്.. അതാ safe...
Deleteനന്നായി തോന്നി
ReplyDelete😍😍😍
Delete